കല്ലമ്പലം :- കെ ടി സി ടി ആശുപത്രിയുടേയും, കെ ടി സി ടി യിലെ ഇതര ആരോഗ്യ മേഖലാ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു. ചെയർമാൻ പി ജെ നഹാസ് ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ എം എസ് ഷഫീർ അധ്യക്ഷനായിരുന്നു. ഹൃദ്രോഗ വിദഗ്ധൻ ഡോ. തരുൺ ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. ചർച്ചാ ക്ലാസ്, ഹൃദയ ദിനാചരണ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ്, സൗജന്യ കാർഡിയോളജി ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു. ഡോ.സാബു മുഹമ്മദ് നൈന, ഡോ. തോമസ് മാനുവൽ, ഡോ. ജോർജ് ജേക്കബ്, ഡോ. നൗഫൽ, ഡോ. ലിജൂ വർഗീസ്, ഡോ. ദേവീ ഗായത്രി, രാഖി രാജേഷ്, നിമി പി എസ്, ആർ. ഷെമീന, ഷൈലാനന്ദിനി, ഷജീം വാറുവിള, എ. സലിം, ചിത്രാ സുധീർ, ഫിറോസ് ഇടത്തറ, അസീജാ നൗഷാദ്, അജീഷ് ആർ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.