ആലംകോട് : ആലംകോട് കടക്കാവൂർ റോഡിലെ മത്സ്യമാർക്കറ്റിൽ നിന്നും മലിനമായ ജലവും വേസ്റ്റും റോഡിലേയ്ക്കൊഴുക്കുന്നതായി പരാതി. സമീപവാസികൾക്കും യാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഈ അവസ്ഥ കാരണം പല പരിസര നിവാസികളും വീട് വിട്ട് ബന്ധു മിത്രാധികളുടെ വീട്ടിലേയ്ക്ക് താമസം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശ വാസികൾ പറയുന്നു. കൂടാതെ ഇടിഞ്ഞു പൊളിഞ്ഞ റോഡും കൂടി ആകുമ്പോൾ യാത്രക്കാർക്ക് നരകയാത്രയായി മാറുന്നുവെന്നാണ് പരാതി.
പൊതുമരാമത്തു വകുപ്പിനും ആറ്റിങ്ങൽ നഗരസഭയ്ക്കും എം എൽ എ യ്ക്കും പരാതികൾ നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.
കലുങ്ക് വെട്ടിപ്പൊളിച്ചതാണ് ഓടയിൽ നിന്ന് മലിന ജലം റോഡിലേയ്ക്ക് ഒഴുകുന്നതിന് കാരണമായതെന്ന് അഭിപ്രായപ്പെടുന്നു