തിരുവനന്തപുരം : പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.മരണ കാരണം വ്യക്തമല്ല. രമേശിന്റെ മകൻ കാനഡയിലാണ്. ഈ മാസം 13നു മകൻ വന്ന ശേഷമേ സംസ്കാരം സംബന്ധിച്ച കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. അതുവരെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.