ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന, സ്വകാര്യ ലാബ് അടപ്പിച്ചു

                  (പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ ആരോഗ്യവകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ തലസ്ഥാനത്തെ ഹെൽത്ത് പാർക്ക് എന്ന ലാബ് അടപ്പിച്ചു. വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ലാബ് അടപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ കളക്ടറുടെ നേതൃത്വത്തിൽ സ്വകാര്യ ലാബുകളിൽ പരിശോധന നടന്നിരുന്നു. തുടർന്ന് സ്വകാര്യ ലാബ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ചതാണ് ലാബിനെതിരെ നടപടിക്ക് കാരണം.

സംഭവത്തിൽ ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിര പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിരുന്നു.