പെരുമാമഠത്തിൽ ചന്ദ്രികാദേവി നിര്യാതയായി

ആറ്റിങ്ങൽ: മാമം പെരുമാമഠത്തിൽ ചന്ദ്രികാദേവി (65) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു ഇവർക്ക് മരണം സംഭവിച്ചത്. എക്സ് സർവ്വീസ് മാനായ കെ. സോമൻ നായരുടെ സഹധർമ്മിണിയാണ് പരേതയായ ചന്ദ്രികാ ദേവി.
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്‌ രാവിലെ 10 മണിക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സെപ്റ്റംബർ 21 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പരേതയുടെ സഞ്ചയന ചടങ്ങുകൾ സ്വവസതിയിൽ വച്ച് ലളിതമായ രീതിയിൽ നടത്താൻ തീരുമാനിച്ചു.
മക്കൾ : സുമ.സി.എസ്, സുജ.സി.എസ്, സുജിത്ത്.സി.എസ്

മരുമക്കൾ : ആശോക്.ആർ, ബിനു.ജി, മായ.ആർ.കെ