നിരവധി മോഷണ കേസിലെ പ്രതി നഗരൂരിൽ പിടിയിൽ

കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി നഗരൂർ മുണ്ടയിൽ കോണം സലാമിയ മൻസിലിൽ സഫീറുദ്ദിൻ്റെ വീട്ടിൽ രാത്രി നടത്തിയ മോഷണ ശ്രമവുമായി ബന്ധപ്പെട്ടാണ് ആണ്  അടൂർ,പുറക്കോട് , ടി.വി ജംഗകഷനു സമീപം കല്ലിക്കോട് പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരൻ (45) ആണ് നഗരൂർ പോലീസിൻ്റെ പിടിയിലായത്.സംഭംവ ദിവസം രാത്രി പ്രതി വീടിൻ്റെ ഗ്രേറ്റ് തള്ളിത്തുറക്കുന്ന ശമ്പ്ദം കേട്ട് ഗൃഹനാഥ ഉണരുകയും പുറത്തു നിൽക്കുന്ന തുളസീധരനെ കണ്ട് നിലവിളിച്ചപ്പോൾ പ്രതി സഞ്ചരിച്ചിരുന്ന ബൈക്കും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിട്ടുകാർ നഗരൂർ പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു . സംഭംവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെപ്പറ്റി നഗരൂർ എസ്.ഐ ഷിജു. എസ്.എസ് ന് ലഭിച്ചു രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങലുള്ള ഒളി സങ്കേതത്തിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. റബ്ബർ മോഷണത്തിൻ്റെ പേരിൽ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ തുളസീധരനെതിരെ നിരവധി കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.എസ്.എച്ച്.ഒ ഷിജു.എസ്.എസ് ൻ്റെ നേതൃത്വത്തിൽ ജി.എസ്.ഐമാരായ സുനിൽ , രാജേഷ് സി.പി.ഒമാരായ പ്രജീഷ് , സംജിത്ത് , സഞ്ജയ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.