കിളിമാനൂർ:ഇന്ധന വിലവർധനവ്, തൊഴിലില്ലായ്മ, വാക്സിൻ വിതരണത്തിലെ കേന്ദ്രസർക്കാരിന്റെ വിവേചനം എന്നിവയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ റിലേ സത്യഗ്രഹം തുടങ്ങി. സത്യഗ്രഹം സിപിഐ എം ജില്ലാ കമ്മറ്റിയംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ജെ ജിനേഷ് കിളിമാനൂർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ സജീബ് ഹാഷിം സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി എസ് ജയചന്ദ്രൻ, ജില്ലാപഞ്ചായത്തംഗം ടി ബേബിസുധ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഡി രജിത്ത്, അനൂപ് , അൽഅമീൻ, ശ്രീജിത്ത്, റമീസ് രാജ തുടങ്ങിയവർ സംസാരിച്ചു. ആദ്യദിവസത്തെ സമാപനയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻലാൽ ഉദ്ഘാടനം ചെയ്തു. ഫത്തഹുദ്ദീൻ അധ്യക്ഷനായി. കെ ആർ അമ്മു, ഷെഫിൻ, റിയാസ് തുടങ്ങിയവർ സംസാരിച്ചു. ദീപു നന്ദി പറഞ്ഞു. രണ്ടാംദിന സത്യഗ്രഹം ചൊവ്വാഴ്ച രാവിലെ 9ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ഉദ്ഘാടനം ചെയ്യും. സമാപന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു