തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട അവലോകന യോഗം നാളേയ്ക്ക് മാറ്റി. നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് നാളേയ്ക്ക് മാറ്റിയത്. ഇന്നു വൈകുന്നേരം യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് ബാധിതര്‍ കുറഞ്ഞുവരുന്നതിനാല്‍ അവലോകന യോഗത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.
അതേസമയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മ്യൂസിയങ്ങള്‍ ചൊവ്വാഴ്ച തുറക്കും. മൃഗശാലകളും തുറക്കാനാണ് സാധ്യത.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും നല്‍കിയേക്കും. തിയറ്റര്‍ തുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ആലോചന വേണ്ടിവരുമെന്നാണ് വിവരം.