ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള പെട്രോൾപമ്പിന് സമീപം പ്രൈവറ്റ് ബസ് നിയന്ത്രണം വിട്ട് രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിയുകയും ചെയ്തു. ആറ്റിങ്ങൽ-കല്ലമ്പലം-വർക്കല റൂട്ടിൽ ഓടുന്ന ദേവൂട്ടി ബസ്സാണ് അപകടത്തിൽപ്പെട്ടത്
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൂവൻപാറ സ്വദേശി ഷൈജു ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവറെയും ബൈക്ക് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല.