വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ പരമേശ്വരം ഇടവമ്പറമ്പ് കോളനിയിൽ നടത്തിയ പരിശോധനയിൽ ദിനേശ് കുമാർ താമസിക്കുന്ന വീട്ടിൽ നിന്നും 70 ലിറ്റർ കോട കണ്ടെത്തി.
തുടർന്ന് ദിനേശ് കുമാറിനെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. ലോക്ഡൗൺ സമയത്തും കോട സൂക്ഷിച്ചതിന് ദിനേശ്കുമാറിന്റെ പേരിൽ എക്സൈസ് കേസെടുത്തിരുന്നു. എന്നാൽ അന്ന് പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല..റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, പി. ഡി. പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അർജുൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പങ്കെടുത്തു.