എസ് ഗണപതി അയ്യർ അന്തരിച്ചു

ആറ്റിങ്ങൽ : നഗരസഭാ മന്ദിരത്തിന് സമീപം സ്വാഗതിൽ എസ് ഗണപതി അയ്യർ അന്തരിച്ചു. 91 വയസ്സായിരുന്നു. പരേതനായ മുൻ നഗരസഭാ ചെയർമാനും DCC പ്രസിഡന്റുമായിരുന്ന എസ് എസ് ഹരിഹരയ്യരുടെ സഹോദരനാണ്.
പരേതനായ അഡ്വ: നെല്ലേപ്പയ്യയുടെ മകൾ ഗോമതിഅമ്മാളാണ് ഭാര്യ. സുബ്രമണി (ബിസിനസ്), നടരാജൻ (ബിസിനസ് ), ഉമ (ദുബായി ) എന്നിവർ മക്കൾ. രേവതി, ഹേമ, ഗണേഷ് (ദുബായ് ) എന്നിവരാണ് മരുമക്കൾ.
വി എസ് റ്റി , പെഡിഗ്രീ എന്നിവയുടെ ഡിസ്ട്രിബ്യൂട്ടറായിരുന്നു ഗണപതി അയ്യർ. സുബ്രഹ്മണ്യ ഇൻവെസ്റ്റ്മെന്റിന്റെ സ്ഥാപകനാണ്. സംസ്കാര ചടങ്ങുകൾ ഇന്ന് (15-9-21 ) പകൽ 1 30 ന് ആറ്റിങ്ങൽ ഗ്രാമം ബ്രാഹ്മണ സ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.