*മരം മുറിക്കുന്നതിനിടയിൽ തലയിൽ മരം വീണ് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.*



നഗരൂർ ചെക്കാലക്കോണത്തു വീട്ടിൽ കൃഷ്ണൻകുട്ടി (67) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാല് മണിക്കായിരുന്നു സംഭം വം. കൃഷ്ണൻകുട്ടിയുടെ വീടിന് പുറകിലുള്ള മരം മുറിക്കാൻ ആളെ വിളിക്കുകയും മുറിക്കാൻ സഹായത്തിനായി ഇയാൾ കൂടെക്കൂടുകയും ചെയ്തു . മുറിക്കുന്ന മരം കയർ കെട്ടി വലിച്ചിടാൻ ശ്രമിക്കുന്നതിനിടയിൽ ദിശമാറി കൃഷ്ണൻകുട്ടിയുടെ തലയിൽക്കൂടി വീഴുകയായിരുന്നു.  മരം വലിക്കാൻ കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. അപകടം സംഭംവിച്ച കൃഷ്ണൻകുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭംവിക്കുകയായിരുന്നു. ഭാര്യ സരോജിനി മകൻ ഉദയകുമാർ. മൃത്ദേഹം ഇന്ന് മൂന്ന് മണിയോടെ വീട്ട് വളപ്പിൽ സംസ്കരിച്ചു .