മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ്ണവും, 6000 രൂപയും, ചിട്ടി ബുക്കും ഉൾപ്പടെയുള്ള ഒരു ചെറിയ ബാഗ്
വക്കം ഭാഗത്ത് വച്ച് 11/09/2021-ാം തീയതി നഷ്ടപ്പെടുകയും അത് വക്കം പണയിൽക്കടവ് മണക്കാട്ടിൽ താഴെ വീട്ടിൽ സുജാതയുടെ മകൾ ദീപക്ക് ലഭിക്കുകയും അത് സ്വന്തമാക്കാൻ ശ്രമിക്കാതെ വർക്കല പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും എസ്.സി. പി.ഒ ഇർഷാദ് മുഖാന്തരം ചെറുന്നിയൂർ സ്കൂളിലെ എസ്പിസി യൂണിറ്റുമായി ബന്ധപ്പെട്ട് അവകാശിയെ തിരിച്ചറിഞ്ഞ് ഐഎസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ തിരിച്ചേൽപ്പിച്ചു. നല്ല മനസ്സിന് ഉടമയായ ദീപയ്ക്ക് വർക്കല സ്റ്റേഷൻ വക ഒരു ഉപഹാരവും, ചായ സൽകാരവും നൽകി.