വക്കം ഖാദർ അനുസ്മരണം

സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദറിന്റെ എഴുപത്തിയൊമ്പതാം രക്ത സാക്ഷിത്വ ദിനം ഖാദർ അനുസ്മരണ വേദി ആചരിച്ചു. കെ. പി. സി. സി. സെക്രട്ടറി ശ്രി. എം. എ. ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം മുൻ മുഖ്യമന്ത്രി ബഹു. ഉമ്മൻ‌ചാണ്ടി സാർ ഉത്‌ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിപക്ഷനേതാവ് ശ്രി. എ. എസ്. ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. അനുസ്മരണ വേദി സെക്രട്ടറി ശ്രി. ഇളമ്പ ഉണ്ണികൃഷ്ണൻ,D. C. C. മെമ്പർ ശ്രീ. വക്കം സുകുമാരൻ,മുൻ കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. എ. അൻസാർ വക്കം ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് താജുനിസ, വൈസ് പ്രസിഡന്റ്‌ ശ്രി.ബിഷ്ണു, ഫൈസൽ, അരുൺ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. മഞ്ജു പ്രദീപ്‌, കിഴുവിലം സർവീസ് സഹകരണ ബാങ്ക് മെമ്പർ ബി. ദേവരാജൻ, കോൺഗ്രസ്‌ നേതാക്കളായ പി. വി. ശശി, പി. ജി. പ്രദീപ്‌, സജിൻ കല്ലമ്പലം എന്നിവർ പങ്കെടുത്തു.