കിളിമാനൂരിൽ സമ്പൂർണ താലോലം പദ്ധതി പ്രഖ്യാപനമായി

കിളിമാനൂർ:പ്രീ പ്രൈമറി വിദ്യാഭ്യാസം നവീകരിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന താലോലം പദ്ധതിയുടെ കിളിമാനൂർ ഉപ ജില്ലാതല സമ്പൂർണ പ്രഖ്യാപനം മേവർക്കൽ ​ഗവ എൽപിഎസിൽ നടന്ന ചടങ്ങിൽ ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. കിളിമാനൂർ ബിആർസി പരിധിയിലുള്ള 30 സ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.പ്രീ പ്രൈമറി ക്ലാസ് മുറികൾ കൂടുതൽ ശിശു സൗഹൃദമാക്കുക, അവരുടെ ശാസ്ത്ര കലാ അഭിരുചികളെ പ്രചോദിപ്പിക്കുക, അതിനായി ക്ലാസ് മുറികളിൽത്തന്നെ സവിശേഷ പഠനമൂലകൾ ഒരുക്കുക തുടങ്ങിയ വികസനങ്ങളാണ് താലോലം പദ്ധതിയിലൂടെ നടപ്പാക്കിയിട്ടുള്ളത്.  
കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ അധ്യക്ഷനായി. വാർഡ് മെമ്പർ എം കെ ജ്യോതി, കിളിമാനൂർ എഇഒ വി എസ് പ്രദീപ്, മേവർക്കൽ എൽപിഎസ് എച്ച് എം ഇൻ ചാർജ് നൂതൻ , എസ്എംസി കൺവീനർ സുരേഷ് ബാബു ബിആർസി ട്രെയിനർ ടി വിനോദ്,സിആർസി കോർഡിനേറ്റർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.
ഗവ എൽപിഎസ് മേവർക്കൽ സ്കൂളിൽ നിന്നും എൽഎസ്എസ് നേടിയ എട്ടു വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.