പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ

നഗരൂർ: ആക്രി പറക്കുവാനായി എത്തി നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പ്രായപൂർത്തിയാകാത്ത ബാലികയെ വീടിനു സമീപം വച്ച് പീഡിപ്പിക്കുവാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ തമിഴ് നാട് തൂത്തുക്കുടി ജില്ലയിൽ കോവിൽപ്പെട്ടി കതിരേശൻ കോവിൽ അഞ്ചാം തെരുവ് I c യിൽ അയ്യനാർ( 25) നെ നഗരൂർ പോലീസ് പിടികൂടി.
ഇന്നലെ രാവിലെ 9.45 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വിവിധ സ്ഥലങ്ങളിലെ cctv ക്യാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിൽ വെഞ്ഞാറമൂട് അമ്പലമുക്കിനു സമീപം വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്.പി Pk മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ Dysp സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നഗരൂർ SHO ഷിജു SI മാരായ അനിൽകുമാർ , രാജേഷ്, ASI മാരായ പ്രസന്നകുമാർ, അനിൽകുമാർ, സുനിൽ, SCPO മാരായ ഷാബു, അജിത്ത്, അഷ്റഫ്, കൃഷ്ണ ലാൽ, CP0 മാരായ ജയചന്ദ്രൻ , സന്തോഷ്, പ്രവീൺ, പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.