ഹരിതകേരളമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി തുണിമാലിന്യങ്ങളുടെ ശേഖരണവും കലണ്ടർ പ്രകാശനവും നടന്നു. തുണിമാലിന്യങ്ങൾ ശേഖരിക്കുന്ന വണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് നഗരൂർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിശ്രീരാജ് അധ്യക്ഷനായി. ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ഫൈസി, ഹരിതകേരളമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഹുമയൂൺ, അഭിലാഷ്, സന്തോഷ്, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത സ്വാഗതവും സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ആദ്യദിനം കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും തുണിമാലിന്യങ്ങൾ ശേഖരിച്ചു