അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പൊലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാന്‍ ശ്രമിക്കും.
ദീര്‍ഘദൂര സര്‍വീസുകള്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷം ഉണ്ടായിരിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷം ഡിപ്പോകളില്‍ നിന്നു ആരംഭിക്കും.
യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ അയക്കുന്നതിന് ബസുകളും ജീവനക്കാരെയും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.