ആറ്റിങ്ങൽ: പാലസ് റോഡിൽ നടക്കുന്ന അശാസ്ത്രീയമായ ഓട നിർമാണം എംഎൽഎ ഒ. എസ്. അംബികയുടെയും നഗരസഭാധ്യക്ഷ അഡ്വ.എസ്.കുമാരിയുടെയും ഇടപെടലിൽ നിർത്തിവെച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ആറ്റിങ്ങൽ പാലസ് റോഡിലെ അശാസ്ത്രീയമായ ഈ ഓട നിർമ്മാണത്തിനു എതിരെ വ്യാപക ജനരോഷം ഉയർന്നു വന്നിരുന്നു. ഇതേതുടർന്ന് എംഎൽഎ ഒ. എസ്. അംബികയും ആറ്റിങ്ങൽ നഗരസഭാധ്യക്ഷയും നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലം സന്ദർശിച്ചത്.
നിർമാണപ്രവർത്തനം നിർത്തിവെച്ചു ഓട പഴയ രീതിയില് നിർമിക്കാൻ നടപടി സ്വീകരിച്ചുവെന്ന് എം എൽ എ വിശദമാക്കി. പുതുതായി നിർമാണപ്രവർത്തനം നടക്കുന്ന ഓട തറനിരപ്പിൽ നിന്നും ഉയരത്തിൽ നിർമ്മിച്ചതിനാൽ വശങ്ങളിലുള്ള വീടുകളിലേക്കും വ്യാപാരസ്ഥാപങ്ങളിലേക്കും കടക്കാനും ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. കൂടാത ഇത്തരത്തിൽ അശാസ്ത്രീയമായ ഓട നിർമാണം മഴവെള്ളം ഒലിച്ചു ഓടയിലേക്ക് പോകുവാനും തടസ്സം ആണെന്നുള്ളത് കാഴ്ചയിൽ തന്നെ വ്യക്തമാണ്.