വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

അഴൂർ,പറകോണം,ചരുവിള വീട്ടിൽ അനീഷ് (24)നെയാണ് ചിറയിൻകീഴ് പോലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീംമും ചേർന്ന് പിടികൂടിയത് .കഴിഞ്ഞ മാസം ഇരുപതാം തീയതി വൈകിട്ട് 5.00മണിയോട് കൂടിയായിരുന്നു സംഭംവം. അഴൂർ മുട്ടപ്പലം എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ വെള്ളം ചോദിച്ചു എത്തിയ പ്രതി വീട്ടിനുള്ളിൽ കയറി കുളി കഴിഞ്ഞു വന്ന 64 വയസ്സായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. സംഭം വത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് ആറ്റിങ്ങൽ DySP സുനീഷ് ബാബു വിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴു SHO G. B മുകേഷിന്റെ നേതൃത്വത്തിൽ SI വിനീഷ്, ASI മാരായ നവാസ് , ഷജീർ, തിരുവന്തപുരം റൂറൽ ഷാഡോ ടീം GSI ഫിറോസ്ഖാൻ, ASI, ബി.ദിലീപ്, CPO മാരായ ഷിജു, സുനിൽരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .