തിരുവനന്തപുരം: രാജ്യത്ത് ഡീസല്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 94 രൂപ 32 പൈസയായി.4 ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസലിന് വില കൂട്ടുന്നത്. വെള്ളിയാഴ്ച 23പൈസയും ഇന്നലെ 26 പൈസയും വര്‍ധിപ്പിച്ചിരുന്നു.
19 ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്. അതേസമയം, പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
തലസ്ഥാനത്ത് പെട്രോളിന് 101.19 രൂപയാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടര്‍ന്ന് ലിറ്ററിന് 107.26 രൂപയായി. മെയ് 29 ന്, പെട്രോള്‍ ലിറ്ററിന് 100 രൂപയില്‍ കൂടുതല്‍ വില്‍ക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ മാറിയിരുന്നു.