നവംബര്‍ ഒന്നിന് തന്നെ സ്കൂൾ തുറക്കും, മാർഗനിർദേശം ഉടൻ, ആശങ്ക വേണ്ടെന്ന് സർക്കാർ

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും വകനല്‍കാത്ത രീതിയിലാവും മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുക. എല്ലാ പ്രതിരോധ നടപടികളും തയ്യാറാക്കും. എത്രയും പെട്ടന്ന് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുമെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.