ഉറങ്ങിക്കിടന്ന ഭർത്താവിനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ

വീട്ടിലെ കിടപ്പുമുറിയിൽ ഗൃഹനാഥനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ നെയ്യാർഡാ പോലീസ് അറസ്റ്റു ചെയ്തു അമ്പൂരി കണ്ടംതിട്ട' ജിപിൻ ഭവനിൽ സെൽവമുത്തൂ (52) ആണ് മരിച്ചത്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ഒരു മുറിയിലാണ് ഭർത്താവ് സെൽവ മുത്തുവും ഭാര്യ സുമലതയും, മകൻ ജിനോ (4) ഓട്ടിസം ബാധിച്ച മകൻ ജിതിൻ (19) എന്നിവരും 10.9 2021 തീയതി കിടന്നിരുന്നത് അന്നേ ദിവസം അർദ്ധരാത്രിയോടു കൂടി പ്രതി' നേരത്തെ തന്നെ കരുതി വച്ചിരുന്ന ഉലക്ക ,വിറക്, കമ്പ്, പിച്ചാത്തി എന്നിവ ഉപയോഗിച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഉലക്ക കൊണ്ട് തലക്കടിക്കുകയും അടിയേറ്റ് അബോധാവസായിലായ ഭർത്താവിനെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത് തുടർന്ന് മക്കൾ കാണാതിരിക്കുന്നതിനായി കൈലി എടുത്ത് മൂടുകയും ചെയ്തു, തുടർന്നു ചോദ്യം ചെയ്തതിൽ പ്രതി ഉപയോഗിച്ച ആയുധങ്ങൾ വീടിൻ്റെ പരിസരത്തു നിന്നും പ്രതിയുടെ സാനിദ്ധ്യത്തിൽ പോലീസ് കണ്ടെടുത്തു, കുടുംബ പ്രശ്നം ഉള്ളതിൻ്റെ മനോവിഷമത്താലാണ് പ്രതി ഇപ്രകാരം ചെയ്തിട്ടുള്ളത്. 
കാട്ടാക്കട DYSP ശ്രീ പ്രശാന്തിൻ്റെ നേതൃത്വത്തിൽ നെയ്യാർഡാം ഇൻസെപ് കടർ ശ്രീ S, ബിജോയി. GSI മാരായ രമേശൻ ' ശശികുമാരൻ നായർ ശശിധരൻ ASI ഷാജിത്ത്. CPO മാരായ ശ്രീനാഥ് അനുപ SCPO ലേഖ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത