യൂത്ത് കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവ് ആയിരുന്ന വീടുകളിൽ അണുനശീകരണം ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുന്നു. യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള യൂത്ത് കെയർ വോളണ്ടിയർമാർ ആണ് അണുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
മണമ്പൂർ പഞ്ചായത്തിനു കീഴിലെ പ്രദേശങ്ങളിൽ അണുനശീകരണം നടത്തുന്നതിന് യൂത്ത് കെയർ വോളണ്ടിയർമാരെ ബന്ധപ്പെടണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആരിഫ് ഖാൻ അറിയിച്ചു