നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി.പട്ടം കുളങ്ങര ലൈൻ ഷാരോൺ വില്ലയിൽ സാം ഡേവിഡ് രാജാണ് (34) എക്സൈസ് പിടിയിലായത്.
ഇയാളിൽ നിന്ന് 1.5 കി.ഗ്രാം കഞ്ചാവും സഞ്ചാരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അനീഷ്, സതീഷ് കുമാർ, സ്റ്റീഫൻ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.