കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിപ്പെട്ട് കാണാതായി

വിതുര: കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയ പോത്തൻകോട് സ്വദേശിയെ ഒഴുക്കിൽപെട്ട് കാണാതായി.

പോത്തൻകോട് നിന്ന് പൊന്മുടി സന്ദർശിക്കാനെത്തിയ പത്ത് അംഗ സംഘത്തിൽ ഉണ്ടായിരുന്ന നൗഫൽ (25)നെയാണ് കാണാതായത്. വിതുര ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല വെളിച്ചക്കുറവ് കാരണം ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു. നാളെ രാവിലെ കേരളാ ഫയർഫോഴ്സ് സ്ക്യൂബാ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരും.

ഇതിന് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കല്ലാർ വട്ടക്കയം.