നടപ്പാലം നിർമിച്ചത് ലുലുവെന്ന വ്യാജപ്രചാരണത്തിനെതിരെ നടപടിയുണ്ടായേക്കും

ട്രിവാൻഡ്രം:  ലുലു മാൾ നിർമിച്ച നടപ്പാലം എന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ നടപടി ലുലു ഗ്രൂപ്പിൽ നിന്നും ഉണ്ടായേക്കും.

ദേശീയപാത അതോറിറ്റി നിർമിച്ച നടപ്പാലം ആണ് ലുലു നിർമിച്ചെന്ന് വ്യാജ പ്രചരണം നടത്തിയത് ഈ ഓൺലൈൻ മാധ്യമം.

Get this offer - Click now!

എന്നാൽ തികച്ചും ഈ വാർത്ത അടിസ്ഥാനരഹിതമായിരുന്നു.  മറ്റ് സ്ഥലങ്ങളിലും നടപ്പാലം ദേശീയപാത അതോറിറ്റി നിർമിച്ചിരുന്നു.


 തിരുവനന്തപുരം നഗരത്തിലെ പല പദ്ധതികൾക്കെതിരെയും ഇത്തരത്തിൽ അപകീർത്തിപ്പെടുത്തൽ നീക്കങ്ങളും ഭീക്ഷണിപ്പെടുത്തൽ നീക്കങ്ങളും ഉണ്ടാകാറുണ്ട്.  ഒരു മാധ്യമധർമവും പാലിക്കപ്പെടുകയോ, ജേർണലിസം ഡിഗ്രി ഇല്ലാത്തവരോ ഒക്കെയാണ് പലപ്പോഴും ഈ രംഗത്തെ ശാപം.  5000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധത്തിയേക്കെതിരെ നേരത്തെ കപട പരിസ്ഥിതിവാദവുമായി ചിലർ രംഗത്ത് ഉണ്ടായിരുന്നു.  കായലിൽ നിന്നും കൃത്യമായി ദൂരം പാലിച്ചാണ് മാൾ സ്ഥിതി ചെയ്യുന്നത്.  പുറകിലൂടെ ഒഴുകുന്ന പാർവതി പുത്തനാറിൽ നിന്നും നിശ്ചിത അകലം പാലിക്കുന്നുണ്ട്.  കായലിനും, കനാലിനും, കടലിനുമെല്ലാം ദൂര പരിധി വ്യത്യസ്തമാണ്.  പാർവതി പുത്തനാർ മനുഷ്യ നിർമിത കനാൽ കൂടിയാണ്.  ഈ കനാലിനെ ചിലർ പുഴയായി പ്രചരിപ്പിക്കയും ഉണ്ടായി. എന്നിരുന്നാലും ഒരു കനാലിൽ നിന്നുമുള്ള അകലം ഈ മാൾ പാലിക്കുന്നുണ്ട്.  അത് കൊണ്ട് തന്നെയാണ് കോടതിയിൽ ഈ കേസ് തള്ളി പോയതും.  നിയമലംഘനം നടന്നിട്ടുള്ള ഫ്ലാറ്റുകൾ പൊളിച്ച അതെ കേരളത്തിൽ ഒരിക്കലും ഒരു ഇളവും ഒരു നിയമവിരുദ്ധ പ്രവർത്തികൾക്കും ഉണ്ടാകുകയുമില്ല എന്നതാണ് വാസ്തവം.  കൊച്ചിയിൽ ഇതിലും അകലം പാലിക്കാതെ എത്രയോ കെട്ടിടങ്ങളാണ് കായലിന് സമീപം ഉയർന്നത്!  സി.ആർ.ഇസഡ് മേഖലയിൽപ്പെടാത്ത സ്ഥലത്ത് തന്നെയാണ് നിലവിൽ മാൾ ഉയർന്നതും, മാളിന്റെ വലുപ്പകൂടുതൽ കൊണ്ട് തോന്നുന്ന കാര്യം പടച്ചു വിടുന്നതിലപ്പുറം വസ്തുത പഠിച്ചു മുന്നോട്ട് പോകുന്നതാകണം യഥാർത്ഥ മാധ്യമ പ്രവർത്തനം.

ഇതിനിടയിൽ വർഗീയപരമായ വിദ്വേഷ പ്രചരണം നടത്തുന്ന തരത്തിലിട്ട് സ്ഥിരം തള്ളിക്കുന്ന മാർഗവും അവലംബിച്ചിരുന്നു.  എന്നാൽ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പഠിപ്പിച്ച ഗുരുവിന്റെ മണ്ണിൽ നിന്നും ഉയർന്ന പ്രതിഷേധം അവസാനിച്ചില്ല, കമന്റുകൾ നിറയെ നിജസ്ഥിതി ആവർത്തിക്കുന്ന തരത്തിൽ ആയിരുന്നു.  പൊതുജനങ്ങൾക്ക് പോലും അറിയുന്ന ഒരു കാര്യമാണ് ഈ നടപ്പാലം നിർമിക്കുന്നത് ദേശീയപ്പതയാണ്, ഒരു സ്വകാര്യ വ്യക്തി വിചാരിച്ചാൽ നടക്കുന്ന ഒന്നല്ല എന്നത്.


ദേശീയപാത അതോറിട്ടി നിലവിൽ മികച്ച പ്ലാനിലൂടെ ആണ് മാളിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്, ടോൾ പ്ലാസ ഇവിടെ നിന്നും തിരുവല്ലത്തേക്ക് മാറ്റി, നടപ്പാലം സ്ഥാപിച്ചു, സമീപത്ത് രണ്ട് അണ്ടർപാസുകൾ.  ഇവിടെയുള്ള ക്രോസിങ് കൂടി അടക്കുന്നത്തോടെ ബ്ലോക്ക്‌ ദേശീയപാതയിൽ ഉണ്ടാകുകയുമില്ല.