മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഒന്ന് കൂടി എത്തി.എസ്‌യുവികളുടെയും സ്‌പോര്‍ട്‌സ് കാറുകളുടെയും വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനുണ്ട്.
ബിഎംഡബ്ല്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ കയാന്‍ എസ്‌യുവി, റേഞ്ച് റോവര്‍ വോഗ് ഒക്കെ പൃഥ്വിയുടെ വാഹനശേഖരത്തിലുണ്ട്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ പുതിയ എഡിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വി. മിനി കൂപ്പര്‍ JCW ആണ് പൃഥ്വി സ്വന്തമാക്കിയത്.
ഏകദേശം 45.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. സാധാരണ മിനി കൂപ്പറില്‍നിന്ന് അല്‍പം വ്യത്യസ്തമാണിത്.
വെറും 6.1 സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാറിന് 0100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നതാണ് സവിശേഷത. ഭാര്യ സുപ്രിയയ്ക്ക് ഒപ്പമാണ് പൃഥ്വി ഇഷ്ടവാഹനം സ്വന്തമാക്കാനെത്തിയത്
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.