വിതുര: ഒരു മാസം മുമ്പ് മകൾ മരിച്ചു മനോവിഷമത്തിൽ പിതാവ് ആത്മഹത്യ ചെയ്തു. വിതുര നെല്ലിക്കുന്ന് ആര്യഭവനിൽ സുരേഷ് (48)നെ ആണ് വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആര്യ ഒരു മാസം മുമ്പ് തൊളിക്കോട് പതിനെട്ടിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ഏക മകളായ ആര്യയുടെ മരണം സുരേഷിനെയും കുടുംബത്തെയും ദു:ഖത്തിലാഴ്ത്തിയിരുന്നു. വിതുര പോലീസ് എത്തി മൃതദേഹം തുടർ നടപടികൾക്കായ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.