പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിന് പുരാവസ്തുക്കൾ നല്കിയത് കിളിമാനൂർ സ്വദേശി സന്തോഷ് എന്ന് അവകാശവാദം. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ അവകാശവാദം ഉന്നയിച്ചത്.അതേസമയം, മോൻസന്റെ കൂട്ടാളിയാണ് സന്തോഷെന്ന് വാർത്ത വന്നിരുന്നു.10 വർഷം മുൻപ് കിളിമാനൂരിൽ പുരാവസ്തുക്കളുടെ ശേഖരവും നാണയങ്ങളുടെ ശേഖരയവുമായി വാർത്തകളിൽ നിറഞ്ഞിരുന്നു.നാട്ടിൽ നാണയശേഖരങ്ങളുടെയും പുരാവസ്തുക്കളുടെ ളുടെയും പ്രദർശനം സംഘടിപ്പിച്ചുമാണ് ശ്രദ്ധനേടിയത്.പഠനകാല വ്യാപാരി കൂട്ടായ്മ നടത്തിയിരുന്ന ചിട്ടിപിരിക്കാൻ ചുമതലയേറ്റ തോടെയാണ് ഇയാളുടെ സാമ്പത്തിക സഹകരണങ്ങൾ തുടങ്ങുന്നത്. ഈ സമയമാണ് പുരാവസ്തു ശേഖരണം ആരംഭിച്ചത്.നാണയശേഖരത്തിനും പുരാവസ്തുകൾക്കും കോടിക്കണക്കിനു രൂപയുടെ വിപണിമൂല്യമുണ്ടെന്ന് നാട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ച് 10 ലക്ഷം, 20 ലക്ഷം ക്രമത്തിൽ പലരിൽനിന്നായി രണ്ടുകോടിയിലധികം രൂപ സന്തോഷ് വാങ്ങിയിരുന്നു. കടബാധ്യത വിവരങ്ങൾ നാട്ടിൽ ചർച്ചയായതോടെ പണം കൊടുത്തവർ തിരികെ ചോദിക്കാൻ തുടങ്ങി.കടബാധ്യതമൂലം നാട്ടിൽനിന്ന് മാറിനിന്നെങ്കിലും കടം അൽപ്പാൽപ്പമായി ഇയാൾ വിട്ടിയിരുന്നു. പലരെയും ബന്ധപ്പെട്ട് ധാരണയുണ്ടാക്കി മുതലിനോടു ആതുക നൽകി പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് പണം കൊടുത്തവർ പറയുന്നു. 30 ലക്ഷം കൊടുത്തിട്ട് ഒരു രൂപപോലും തിരികെ കിട്ടാത്തവരും കൂട്ടത്തിലുണ്ട് സന്തോഷിന്റെ കൈയി ലുണ്ടായിരുന്ന പുരാവസ്തുക്കളാണ്. മോൻസൺ വാങ്ങി പലരെയും കാട്ടി കോടികൾ തട്ടിച്ചതെന്നാണ് സന്തോഷ് സ്വകാര്യ ചാനലിൽ അവകാശവാദമുന്നയിച്ചത്. ഈയിനത്തിൽ രണ്ടുകോടി രൂപയോളം മോൻസൺ നൽകാനുണ്ടെന്നും സന്തോഷ് അവകാശപ്പെടുന്നു. നാട്ടിൽ പണം കിട്ടാനുള്ളവർക്ക് സന്തോഷ് ചെക്ക് നൽകിയിരുന്നു. ഈ ചെക്കുകേസുമായി ബന്ധപ്പെട്ട് കിളിമാനുരിലുള്ള ഇയാളുടെ വിട് ജപ്തി നടപടിയിലാണ്.