കിളിമാനൂർ:കുടുംബ വഴക്കിനെത്തുടർന്ന് രണ്ടാം ഭർത്താവിൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം ഭാര്യയും അഞ്ച് വയസ്സുള്ള കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കൊടുവഴന്നൂർ പന്തു വിളയിൽ ബിന്ദു (40) റിജിൻ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റജുലാൽ (40) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്