ഇയാൾ ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ 24ന് വൈകിട്ട് പാരിപ്പള്ളി ജംഗ്ഷനിലെ ലോഡ്ജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പരവൂർ പൂതക്കുളം സ്വദേശിയായ വി എസ് എസ് സി ജീവനക്കാരന്റെ ബൈക്ക് ഇയാളും കൂട്ടാളിയും ചേർന്ന് മോഷ്ടിക്കുകയായിരുന്നു.
സമീപമുളള കടയിലെ സി സി ടി വിയുടെ സഹായത്താൽ തിരിച്ചറിഞ്ഞ പ്രതികളെ രണ്ടു ദിവസത്തിനുള്ളിൽ തന്നെ പിടികൂടി.