പൊലീസ് ഇൻസ്പെക്ടറുടെ വീട്ടിലും കവർച്ച

വെള്ളനാട് ∙ പൊഴിയൂർ പൊലീസ് ഇൻസ്പെക്ടർ കെ.ബിനുകുമാറിന്റെ വെള്ളനാട്ടെ താമസമില്ലാത്ത വീട്ടിൽ മോഷണം.
ടിവിയും മ്യൂസിക് സിസ്റ്റവും ഗ്യാസ് സിലിണ്ടറും കവർന്നു. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. അലമാരയിലെ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടിരുന്നു.
ഇദ്ദേഹവും കുടുംബവും മറ്റൊരു വീട്ടിലാണ് താമസം. ശനിയാഴ്ച ബിനുകുമാറും ഭാര്യയും വെള്ളനാട് നാലുമുക്കിലെ വീട്ടിൽ എത്തിയ ശേഷം മടങ്ങിയിരുന്നു . ചൊവ്വ വൈകിട്ട് മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് സമീപവാസികളാണ് കണ്ടത്. ആര്യനാട് പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി.