ആംബുലൻസ് അടിച്ചു തകർത്ത പ്രതി പിടിയിൽ

അയൽവാസിയുടെ വീടാക്രമിക്കുകയും, രോഗിയെ ആശുപത്രിയിൽ എത്തിക്കാനായി എത്തിയ ആംബുലൻസ് അടിച്ചു തകർക്കുകയും ചെയ്ത പ്രതി പിടിയിൽ
നഗരൂർ: ചെമ്മരത്തുമുക്ക് കുടവൂർക്കോണം ഷാഫി മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവിന്റെ വീടാക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വിഷ്ണുവിന്റെ മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി എത്തിയ കിളിമാനൂർ ജയദേവൻ മാസ്റ്റർ പാലിയേറ്റീവ് കെയർ വക ആംബുലൻസ് അടിച്ചു തകർക്കുകയും ചെയ്തു പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കണിയാപുരം RR മൻസിലിൽ നിന്നും കുടവൂർ കോണം വഴിയരികത്ത് ആലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അബ്ദുൾ കരീം മകൻ റൗഫ് (32) ആണ് പിടിയിലായത്. 28.9.21 തീയതി രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തെത്തിയ പോലീസിനു നേരെയും പ്രതി അക്രമാസക്തമായി. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്. നഗരൂർ SHO ഷിജു, SCPO മാരായ സഞ്ജയ്, സന്തോഷ്, അഷ്റഫ്, കൃഷ്ണലാൽ CPO മാരായ ജയചന്ദ്രൻ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.