തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ ഫ്‌ലാറ്റിൽ നിന്നും വീണ് മരിച്ചു. കവടിയാറിലെ ജവഹർ നഗറിലെ ഫ്‌ലാറ്റിലാണ് അപകടമുണ്ടായത്. ഫ്‌ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്നാണ് കുട്ടി താഴേയ്‌ക്ക് വീണത്.
ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.