ഒരു വർഷം മുമ്പ് മുഖ്യമന്ത്രിതന്നെ നേരിട്ട് വന്ന് തറക്കല്ലിട്ട് പോലും ആരംഭിക്കുവാൻ കഴിഞ്ഞില്ല എന്നുള്ളത് ഏറ്റവും ദുഃഖകരമായ കാര്യം ആണ്.
ഈ കലാഗ്രാമം ഉണ്ടാക്കാൻ വേണ്ടിയുള്ള നടപടികൾ എന്തുകൊണ്ട് പുരോഗമിക്കുന്നില്ല എന്നുള്ളതിന് സർക്കാർ മറുപടി പറയണം.
ഗവൺമെന്റിന്റെ പല കിഫ്‌ബി പരിപാടികളുടെയും അവസ്ഥ ഇതാണ്. തറക്കല്ലിടൽ മാത്രമേയുള്ളൂ. പലതും നടക്കുന്നില്ല.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റെടുക്കേണ്ട പല പദ്ധതികളും ഇപ്പോഴും കല്ലിൽ തന്നെ നിൽക്കുന്നു എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് ഈ നാട്ടിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ കലാഗ്രാമം പടുത്തുയർത്താൻ വേണ്ടിയിട്ടുള്ള ശക്തമായ സമ്മർദ്ദം ഗവൺമെന്റിൽ ചെലുത്താൻ വേണ്ടിയിട്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫിനെ നേതൃത്വത്തിൽ ഈ സമര പരിപാടി ഇവിടെ ആരംഭിച്ചിട്ടുള്ളത്.
ഈ നാടിനും, ഈ നാട്ടിലെ ജനങ്ങളുടെയും സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കാൻ വേണ്ടി മഹാനായ പ്രേംനസീർ ഉൾപ്പെടെയുള്ള കലാകാരന്മാരുടെ ഓർമ പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാൻ വേണ്ടിയാണ് ഈ പരിശ്രമം ആയി മുന്നോട്ടു പോകുന്നത്. ഞാൻ ഇന്നുതന്നെ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാൽ ഉടൻതന്നെ ഒരു കത്ത് നൽകുന്നുണ്ട് ഈ പദ്ധതി എത്രയും വേഗം ആരംഭിക്കുവാൻ വേണ്ടി. അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ കേന്ദ്രത്തോടൊപ്പം തെക്കേന്ത്യയിലെ ചലചിത്ര മ്യൂസിയം ഉൾപ്പെടെയുള്ള ബൃഹത്തായ പദ്ധതി നടപ്പിലാക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ബി എസ് അനൂപിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ എം.എൽ.എ വർക്കല കഹാർ, തോന്നക്കൽ ജമാൽ, എം.ജെ ആനന്ദ്, കൃഷ്ണകുമാർ ,ജെഫേഴ്സൺ, കെ.എസ്.അജിത്കുമാർ, വിശ്വനാഥൻ നായർ ,എച്ച്.പി.ഷാജി, രാജേഷ് പി.നായർ, ജോഷിഭായി, മോനി ശാർക്കര, ബേബി, മനുമോൻ,അൻസിൽ അൻസാരി ,റസൂൽ ഷാ, ജെ.ശശി, രാധാമണി ടീച്ചർ, പെരുമാതുറ സുനിൽ,ബിനോയി ചന്ദ്രൻ ,സജിത്,ഓമന, ഓമന ടീച്ചർ, വസന്ത, ബീന രാജീവ്, ജയന്തി കൃഷ്ണ , ശംഭു പാൽക്കുളങ്ങര, നിഹാൽ, ടി.ആർ രാജേഷ്, ശ്രീകണ്ഠൻ, വർഗ്ഗീസ്, നസിയസുധീർ, മഹേഷ്,കിഴുവിലം രാധാകൃഷ്ണൻ ,കിഴുവിലം ബിജു, ബിജു ശ്രീധർ, സജീവ്, യാസിർ,വത്സല, മിനി എന്നിവർ സംസാരിച്ചു