*_മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം_*❤️❤️❤️
*_ഹൃദയത്തേപ്പറ്റി ഓർമ്മിപ്പിക്കാനായി വേൾഡ് ഹാർട്ട് ഫെഡറഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്_*❤️
ലേകത്താകമാനം പ്രതിവർഷം 1.87 കോടി ആളുകളാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നത്. കൊവിഡ് കാലത്ത് മരിച്ചവരിൽ 46 ലക്ഷം ആളുകളും ഹൃദ്രോഗികളാണ്.കൊവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഹൃദ്രോഗികളെയാണ്. അതിനാൽ അവർ വീടുകൾക്കുള്ളിൽ ഒതുങ്ങി. കൃത്യ സമയത്ത് പരിശോധനകൾ നടത്താൻ കഴിയാതെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അവർക്ക് ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നു.2000ത്തിലാണ് ലോക ഹൃദയ ദിനം ആചരിച്ചു തുടങ്ങുന്നത്. ഹൃദയ സംരക്ഷണം സംബന്ധിച്ച് അവബോധം സൃക്ഷിക്കുകയാണ് ലോക ഹൃദയ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും സംയുക്തമായാണ് ലോകഹൃദയദിനം ആചരിക്കുന്നത്.2021 ൽ ലോക ഹൃദയദിന സന്ദേശം 'ഹൃദയം കൊണ്ട് ഒന്നിക്കുക' എന്നതാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗ പരിരക്ഷയിലെ വിടവുകൾ ഒരു പരിധി വരെ നമ്മൾക്ക് നികത്താം. ഇത് കൂടാതെ ഡിജിറ്റർ ടൂൾസ്-ഫോൺ ആപ്പ്സ്, വ്യർബിൽസ് ഇതൊക്കെ വെച്ച് നമുക്ക് വ്യായാമം ചെയ്യാനം അതിന് വേണ്ടി പ്രചോദനം നൽകാനും സാധിക്കും.