റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി ചവറ ഓച്ചിറ ശക്തികുളങ്ങര കായംകുളം എന്നീ പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് റെയിൽവേയിൽ പാഴ്സൽ സർവീസ്, ലോക്കോപൈലറ്റ്, മെക്കാനിക്കൽ എൻജിനീയർ എന്നീ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതിആയ കരുനാഗപ്പള്ളി തൊടിയൂർ വേങ്ങറ അകത്തുട്ട് കന്നിമേൽ വീട്ടിൽ സുനിൽകുമാർ ആണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്

കരുനാഗപ്പള്ളി സ്വദേശിയായ നിഷാദ് എന്ന വ്യക്തിയിൽ നിന്നും 2018കാലയളവിൽ 10 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു 2021ഇൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇപ്പോൾ അറസ്റ്റ്..

മുഖ്യപ്രതിയായ സുനിൽ കുമാർ കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞ് ഡൽഹി,ഗുജറാത്ത് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.ഓരോ മാസവും സിം മാറിമാറി ഉപയോഗിച്ചുകൊണ്ടിരുന്ന പ്രതി അടുത്തിടെ തൊടുപുഴ സ്വദേശിയെ ബന്ധപ്പെട്ടതിനെ തുടർന്ന് പ്രതിയായ സുനിൽകുമാർ കാസർഗോഡ് ഉണ്ടെന്ന് മനസ്സിലാക്കിയ കരുനാഗപ്പള്ളി പോലീസ് പ്രതിയെ കാസർകോഡ് നിന്ന് അറസ്റ്റ് ചെയ്യുകയാണുണ്ടായത്