സംസ്ഥാനനാടകോൽസവത്തിൽ മികച്ച ഗാനരചനക്കുള്ള അവാർഡ് നേടിയ രാധാകൃഷ്ണൻകുന്നുംപുറത്തിന് ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ) സ്നേഹാദരവു നൽകി. ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ താലൂക്ക് പ്രസിഡന്റ് ബി.എസ്.സജിതൻ അധ്യക്ഷനായി.
ചിറയിൻകീഴ് കണിയാപുരം രാമചന്ദ്രൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വേണുഗോപാലൻനായർ, ചിറയിൻകീഴ് സാംസ്ക്കാരിക വേദി പ്രസിഡന്റും കേരള സർവ്വകലാശാല മുൻ സെനറ്റ് അംഗവുമായ എ. അൻവർഷാ, ജി.വ്യാസൻ എന്നിവർ പങ്കെടുത്തു.