ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചാലുംമൂട് കിളിത്തട്ട് മുക്ക് റോഡിലാണ് ഒരാഴ്ചയിലേറെയായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപ് വാട്ടർ സപ്ലെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇത്രയും ദിവസമായി ഈ പ്രശ്നം പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു അനുകൂല സമീപനവും ലഭിക്കാത്തതിനെ തുടർന്നാണ് വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചത്. നഗരസഭാ പെതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജുവും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.
ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരുടെ ഇത്തരം നിസഹകരണമാണ് ജനങ്ങളെ ഏറെ കഷ്ട്ടത്തിലാക്കുന്നത്. ഈ സമീപനങ്ങളെ കർശനമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ആർ.എസ്. അനൂപ് അറിയിച്ചു.