കിളിമാനൂർ : ലോക മുള ദിനത്തിൽ നദീതീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുള തൈ നടീലിന്റെ ജില്ലാ തല ഉത്ഘാടനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തൊളിക്കുഴി മീൻമുട്ടിയിൽ നടന്നു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും , സംസ്ഥാന ബാംബു കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 9 കിലോമീറ്റർ നീളത്തിൽ ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന ചിറ്റാറിന്റെ ഇരു കരകളിലുമാണ് മുള തൈകൾ നടുന്നത്. ആദ്യ ഘട്ടത്തിൽ ഒരു വാർഡിൽ നദിയുടെ രണ്ടര കിലോമീറ്റർ നീളത്തിൽ ഇരു കരകളിലും 650 തൈകളാണ് വച്ചു പിടിപ്പിക്കുന്നത്.
മുള തൈ നടീൽ ഉത്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവ്വഹിച്ചു. പഴയ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജി. ജി. ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ഷീല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ. സലിൽ, ജി. എൽ. അജീഷ്, എസ്. അനിൽകുമാർ, ശ്യാം നാഥ്, ദീപ, ഗിരിജ കുമാരി, രതി പ്രസാദ്, ഷീജ സുബൈർ ജെ. പി. സി. ഡോ. ഷാജി, എൻ. ആർ. ജി. ഇ. എസ്. ഡി. ഇ ദിനേഷ് പപ്പൻ, ബി. ഡി. ഒ. ശ്രീജ റാണി, ബ്ലോക്ക് എ. ഇ. ജിതിൻ, പഞ്ചായത്ത് എ. ഇ. ശ്രദ്ധ, കുടുംബ ശ്രീ, എൻ. ആർ. ജി ഇ. എസ്. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.