നഗരസഭാ ടൗൺ ഹാളിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനം വിലയിരുത്തി

ആറ്റിങ്ങൽ: നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി എന്നിവർ ടൗൺ ഹാളിൽ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കെട്ടിടത്തിൽ തറയോട് പാകുന്നത് ഉൾപ്പടെയുള്ള അവസാന ഘട്ട പണികളാണ് നടക്കുന്നത്. കാലതാമസം കൂടാതെ നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. തുടർന്ന് എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ മന്ദിരത്തിൽ സാധരണക്കാരന് ന്യായമായ വാടകക്ക് വിവാഹ ചടങ്ങുകൾ, ചെറുതും വലുതുമായ മറ്റ് പരിപാടികൾ എന്നിവക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.