വർക്കല ഗവൺമെൻറ് ഗസ്റ്റ് ഹൗസിനു സമീപം പുല്ലാനിക്കാട് സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചു വർക്കലയിൽ താമസിച്ച് റിസോർട്ട് നടത്തി വരികയായിരുന്ന വിദേശവനിതയെയാണ് ടൂറിസ്റ്റ് റിസോർട്ടിന് സമീപം ഇന്നലെ 7 മണിക്ക് സ്കൂട്ടറിൽ വന്ന ബർമുഡയും മഞ്ഞ ഷർട്ടും ധരിച്ച യുവാവ് നഗ്നതാപ്രദർശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു . വർക്കല പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് പ്രതിയെ തിരിച്ചറിയുകയും വർക്കല വെട്ടൂർ ആശാന്മുക്ക് കാവിൽ വീട്ടിൽ നൗഷാദിന്റെ മകൻ അബുതാലിബ്(32) നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.