തിരുവനന്തപുരം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ 10,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ താൽകാലികമായി നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 22ന് രാവിലെ 10.30 മുതൽ നാല് മണി വരെയാണ് ഇന്റർവ്യൂ.
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ആരോഗ്യവകുപ്പ് ഡയറക്‌ട്രേറ്റിലെ ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലാണ് ഇന്റർവ്യൂ. ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.ടെക്/ എം.സി.എ(ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) ആണ് യോഗ്യത. ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്ങ്/ ഹോസ്പ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ & ഇംപ്ലിമെന്റെഷനിലുമുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
സീനിയർ റസിഡന്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ ഒരു സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.
സൈക്കോളജി അപ്രന്റിസ്
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-സെന്റർ വെൽബീയിംഗ് കോളേജ് മെന്റൽ ഹെൽത്ത് അവയർനസ്സ് പ്രോഗ്രാമിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (MA/MSC) അഭിമുഖത്തിൽ പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി 16നകം govtsktcollegetvm@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 9961124208.
ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം 16ന്
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.
സർവേയർ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ ശ്രീകാര്യം മൺവിളയിൽ പ്രവർത്തിക്കുന്ന ആറ്റിപ്ര ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള സർവേയർ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിന് പട്ടികജാതി പട്ടികവർഗക്കാർക്ക് പുറമേ മറ്റുവിഭാഗക്കാർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് സൗജന്യമാണ്. അർഹരായവർക്ക് സ്റ്റൈപ്പൻഡ്, ലംപ്‌സം ഗ്രാൻഡ്, ഹോസ്റ്റൽ സൗകര്യം എന്നിവ ലഭ്യമാണ്. എല്ലാ ട്രെയിനികൾക്കും യൂണിഫോം അലവൻസും സ്റ്റഡി ടൂർ അലവൻസും പോഷകാഹാരവും ഉച്ചഭക്ഷണവും ബസ് കൺസഷനും ലഭിക്കും. അപേക്ഷകൾ www.scdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന സമർപ്പിക്കാം. ഫോൺ: 0471 259018, 9446158639.