നെടുമങ്ങാട് നെട്ട സർഗ്ഗത്തിൽ അമൽ ബാഹുലേയൻ(34)ആണു മരിച്ചത്.ഞായറാഴ്ച വൈകിട്ട് 7.30ന് പേയാടിനു സമീപം ഉറിയാക്കോടാണ് അപകടം നടന്നത്.പണിസൈറ്റിൽ നിന്നും ബൈക്കിൽ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ ഉറിയാക്കോട് റോഡരികിലെ മെറ്റൽ കൂനയിൽ ബൈക്ക് സ്കിട്ടായാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ അമലിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു.അറിയപ്പെടുന്ന ആർട്ടിസ്റ്റുകൂടിയാണ് അമൽ.പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ:കാർത്തിക
മക്കൾ:മാനവ്,മാധവി