കെപിഎസ്ടിഎ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സംഭാവന ചെയ്തു

കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുസ്പർശം 2 എന്ന പദ്ധതിയിലുൾപ്പെടുത്തി എംപി കെയർ പരിപാടിയുമായി സഹകരിച്ച് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. ആറ്റിങ്ങൽ എം.പി. അഡ്വ. അടൂർപ്രകാശ് ഉപകരണങ്ങൾ വിതരണം ചെയ്തു. ഇളമ്പ പാറയടിയിലുള്ള സേവന വികാസ് കേന്ദ്രം എന്ന സാധു സംരക്ഷണ കേന്ദ്രത്തിനാണ് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറിയത്. കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജില്ലാ വൈസ് പ്രസിഡൻറ് എൻ. സാബു, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.എസ്. വിനോദ്, ഉപജില്ലാ പ്രസിഡൻ്റ് റ്റി.യു. സഞ്ജീവ് എന്നിവർ സംബന്ധിച്ചു.