പൊന്മുടി ഇക്കോ ടൂറിസത്തിന്റെ മിനി ടിക്കറ്റ് കൗണ്ടർ ഇന്ന് മുതൽ ആനപ്പാറയിലും ആരംഭിച്ചു. അവധി ദിവസങ്ങളിൽ പൊന്മുടിയിലേക്കുള്ള തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് കൗണ്ടർ ആനപ്പാറയിലെ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ആരംഭിച്ചത്.
നിലവിൽ കല്ലാർ ഗോൾഡൻ വാലിയിലാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്. അവിടെ തിരക്ക് കൂടുന്ന സാഹചര്യം വന്നാൽ ആനപ്പാറയിൽ നിന്നും ടിക്കറ്റ് നൽകും. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാഹനങ്ങൾ ആനപ്പാറയിൽ നിന്നും തിരിച്ചു വിടും.
അപകടങ്ങൾ ഒഴിവാക്കി പൊന്മുടി യാത്ര സുഗമമാക്കാൻ എല്ലാ സഞ്ചാരികളോടും അഭ്യർത്ഥിക്കുന്നു...