തിരുവനന്തപുരം: പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറ കുളത്തിൽ യുവതി ആത്മഹത്യ ചെയ്തു. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് സൂരജ് അഞ്ച് ദിവസം മുന്നേ മുട്ടത്തറ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്.
യുവതിയുടെ ഭർത്താവ് സൂരജ് അഞ്ച് ദിവസം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. മുട്ടത്തറ വെച്ചുണ്ടായ അപകടത്തിലായിരുന്നു സൂരജ് മരിച്ചത്. ഇതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു മിഥുന.
യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.