ആറ്റിങ്ങൽ: പരേതനായ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മണമ്പൂർ കോപ്പറേറ്റീവ് ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും, കർഷക കോൺഗ്രസിന്റെ ആദ്യകാല നേതാവും ആയിരുന്ന സദാനന്ത കുറുപ്പിന്റെ സഹധർമ്മിണി വസുമതി അമ്മ (88) ഇന്ന് പുലർച്ചെ അന്തരിച്ചു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നിരവധി സമരപോരാളികൾക്ക് അഭയം നൽകിയ വീട്ടമ്മ കൂടിയായിരുന്നു നിര്യാതയായ വസുമതി അമ്മ. പിൽക്കാലത്ത് പ്രദേശിക പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾക്കും ഇവർ അർഹയായി. കൂടാതെ സർക്കാരിന്റെ സ്വാതന്ത്ര്യസമര സേനാനി പെൻഷനും വസുമതി അമ്മ കൈപ്പറ്റിയിരുന്നു. മണമ്പൂർ പഞ്ചായത്തിൽ ചാത്തമ്പറ തെഞ്ചേരികോണം സരസ്വതി വിലാസത്തിൽ ഇന്ന് രാവിലെ 11 മണിക്ക് മൃതദേഹം സംസ്കരിച്ചു. പൊതു പ്രവർത്തകർ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മക്കൾ : സരസ്വതി, താമര, ചന്ദ്രിക, വിജയകുമാർ, അനിൽകുമാർ, ഉഷ
മരുമക്കൾ : രാജശേഖരൻ നായർ, മനോമോഹനൻ പിള്ള (പരേതൻ), വിജയസേനൻ, രേഖ, ശ്രീജ, സതീഷ് ചന്ദ്രൻ.