ആറ്റിങ്ങൽ, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിലെ കേസുകളാണ് ഈ സംഘം അന്വേഷിക്കുക. ചിറയിൻകീഴ്, ആറ്റിങ്ങൽ സി ഐ മാരടങ്ങുന്ന അഞ്ചംഗ സംഘത്തിനാണ് അന്വേഷണ ചുമതലവഞ്ചിയൂർ,കരമന , സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലും കേസുകളുണ്ട്.
ചിറയിൻകീഴ് താലൂക്ക് ഓട്ടോറിക്ഷ തൊഴിലാളി കോ – ഓപ്പറേറ്റീവ് സൊസൈറ്റി ( കാൽക്കോസ് ) , ആറ്റിങ്ങൽ കേന്ദ്രമായുള്ള കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ( കെടിഎഫ്ഐസിഎസ് ലിമിറ്റഡ് ) എന്നീ സ്ഥാപനങ്ങൾക്കെതിരെ ആണ് പരാതികൾ
കരമന പൊലീസ് അറസ്റ്റ് ചെയ്ത വിവാദ സംഘങ്ങളുടെ പ്രസിഡന്റ് ചിറയിൻകീഴ് കൂന്തള്ളൂർ കൊല്ലംവിളാകം വീട്ടിൽ എസ്. സജിത് കുമാർ(41) റിമാൻഡിലാണ്. . വ്യവസായ വകുപ്പിന് കീഴിലും , സഹ. വകുപ്പിന് കീഴിലും റജിസ്റ്റർ ചെയ്ത സംഘങ്ങളുടെ പേരിലാണ് തട്ടിപ്പ് . ഏജൻസികളും ഡെലിവറി പോയിന്റുകളും വാഗ്ദാനം ചെയ്തും ജോലി വാഗ്ദാനം ചെയ്തും നിക്ഷേപങ്ങൾ സ്വീകരിച്ചുമായിരുന്നു തട്ടിപ്പ്